കളമശേരി: ലൈഫ് പദ്ധതി നടപ്പാകാത്തതിൽ പ്രതിഷേധിച്ച് നഗരസഭയുടെ മെഡിക്കൽ കോളേജിനടുത്ത് അഞ്ചേക്കർ ഭൂമിയിൽ ഷെഡുകൾ കെട്ടി രണ്ട് ദിവസമായി എൽ.ഡി.എഫ് നടത്തിയ സമരം അവസാാനിപ്പിച്ചു. നഗരസഭയിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ്.
ചെയർപേഴ്സൺ റുഖിയാ ജമാൽ വൈസ് ചെയർമാൻ ടി.എസ് അബൂബക്കറും സി.പി.എം ഏരിയാ സെക്രട്ടറി വി.എ സക്കീർ ഹുസൈനും ചർച്ചകൾക്ക് നേതൃത്വം നൽകി.
ഒത്തുതീർപ്പ് വ്യവസ്ഥകൾ
• കങ്ങരപടി പതിനാലാം വാർഡിലെ ഒരു ഏക്കർ കളിസ്ഥലത്ത് ഉടൻ ലൈഫ് പദ്ധതിക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കും.
• നഗരസഭ കണ്ടെത്തിയ പതിമൂന്നാം വാർഡിലെ ശാന്തിഗിരിയിലെ 1.94 ഏക്കറും പതിനേഴാം വാർഡിലെ ഒരേക്കറും വിലയ്ക്ക് വാങ്ങിക്കാനായി കളക്ടർക്ക് രേഖ കൈമാറും.
• നഷ്ടപ്പെടുന്ന കളിസ്ഥലത്തിന് പകരമായി മൂന്ന് ഏക്കർ സ്ഥലം വാങ്ങിക്കും.