തോപ്പുംപടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധറാലിയും സമ്മേളനവും നടത്തി.കരുവേലിപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം തോപ്പുംപടിയിൽ സമാപിച്ചു.എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എം.ഹസൻ അദ്ധ്യക്ഷത വഹിച്ചു.എൻ.വേണുഗോപാൽ, വി.ജി.ഹംസകോയ, കെ.എ.അഷറഫ്, എ.എം.അബൂബക്കർ ,ഷൈജു ഇരട്ടക്കുളം തുടങ്ങിയവർ സംബന്ധിച്ചു.