st-joseph-high-school-
ശതാബ്ദി ആഘോഷിക്കുന്ന ചാത്തേടം തുരുത്തിപ്പുറം സെന്റ് ജോസഫ്സ് ഹൈസ്കൂൾ.

പറവൂർ : ചാത്തേടം തുരുത്തിപ്പുറം സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് നാലിന് സ്കൂൾ മൈതാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി അനുഗ്രഹപ്രഭാഷണം നടത്തും. 1920ൽ ഫാ. ഇഗ്നേഷ്യസ് ഡി. അരുജാണ് സ്കൂൾ സ്ഥാപിച്ചത്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കായികമേള, കലാമേള, സാഹിത്യശിബിരം, നാടകശില്പശാല, വനിതാസംഗമം, മാതൃസംഗമം, പൂർവവിദ്യാർഥി സംഗമം, പ്രതിഭാസംഗമം, ഗുരുവന്ദനം, ബോധവത്കരണ ക്ലാസുകൾ, കെട്ടിടനിർമാണം, ബാസ്ക്കറ്റ്ബാൾ, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൻ കോർട്ടുകളുടെ നിർമാണം എന്നിവ നടത്തും.