വൈപ്പിൻ : സംയുക്ത ട്രേഡ് യൂണിയൻ സമിതി എടവനക്കാട് പഴങ്ങാട് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ തൊഴിലാളിസദസ് ടി.യു.സി.ഐ ദേശീയ സെക്രട്ടറി ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്തു. ബാബു കടമക്കുടി അദ്ധ്യക്ഷത വഹിച്ചു. കെ.എ. അക്ബർ, പി.വി. ലൂയിസ്, ജി.ബി. ഭട്ട്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, പി.ഒ. ആന്റണി, കെ.എ. സാജിത്ത്, എം.സി. അമ്മിണി, എം.ബി. ഭർതൃഹരി, ഇ.വി. സുധീഷ് എന്നിവർ സംസാരിച്ചു.