കൊച്ചി : എസ്.എൻ.ഡി.പി യോഗം കടവന്ത്രശാഖയിലെ ഗുരുദേവ കുടുംബ യോഗം പനമ്പിള്ളിനഗറിലെ സാഫല്യത്തിൽ നടന്നു. നടക്കാവ് നടേശൻ മുഖ്യപ്രഭാഷണം നടത്തി.

കോ ഓർഡിനേറ്റർ ടി.എൻ രാജീവ് അദ്ധ്യക്ഷത വഹിച്ചു. മട്ടലിൽ ഭഗവതി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, അഡ്വ. ചന്ദ്രസേനൻ, ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.സുഭാഷ് ചന്ദ്രബോസ് സ്വാഗതവും സ്മിത രാജൻ നന്ദിയും പ്രകാശിപ്പിച്ചു.