കൂത്താട്ടുകുളം:കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പത്രം 'ലിറ്റിൽ കൈറ്റ്സ് വോയ്‌സ്' കൈറ്റ് മൂവാറ്റുപുഴ ജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ അനിൽകുമാർ കെ. ബി., പി.ടി.എ. പ്രസിഡന്റ് പി. ബി. സാജുവിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, എസ്.ഐ.ടി.സി. അജിത് എ. എൻ. എന്നിവർ പങ്കെടുത്തു. ലിബിയ ബിജു, ആതിര സുഭാഷ്, കീർത്തന എസ്., നന്ദന അനിൽ, ആതിര എസ്., നോയൽ ജോമോൻ, ആദിത്യൻ രാജു, സന്ദീപ് സുനിൽ എന്നിവരാണ് 'ലിറ്റിൽ കൈറ്റ്സ് വോയ്‌സ്' ഡിജിറ്റൽ പത്രം തയ്യാറാക്കിയത്.