മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ പി.എം.എ.വൈ, ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകൾ നിർമിക്കുന്നവർക്കായി നടത്തിയ കുടുംബസംഗമവും, അദാലത്തും ശ്രദ്ധേയമായി. 216-ഓളം കുടുംബംങ്ങൾ പങ്കെടുത്ത സംഗമത്തിൽ 20-ഓളം വിവിധ സർക്കാർ വകുപ്പുകളെ ഏകീകരിച്ച് നടത്തിയ അദാലത്ത് സംഗമത്തിൽ പങ്കെടുത്തവർക്ക് ഏറെ ഗുണകരമായി. സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണവും സേവനങ്ങളും ഗുണഭോക്താക്കൾക്ക് ഒരുക്കിയിരുന്നു. സംഗമത്തിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ ഗോപി കോട്ടമുറിയ്ക്കൽ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.സീതി, കൗൺസിലർമാരായ പി.വൈ.നൂറുദ്ദീൻ, പി.പി.നിഷ, ഷൈലജ അശോകൻ, ജയകൃഷ്ണൻ നായർ, കെ.ജെ.സേവ്യാർ, പി.എസ്.വിജയകുമാർ, നഗരസഭ സെക്രട്ടറി കൃഷ്ണരാജ്.എൻ.പി, വിൻസന്റ്, നെജില ഷാജി എന്നിവർ സംസാരിച്ചു.
...