അങ്കമാലി: പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനി) വൈകിട്ട് 5.30 ന് സെമിനാർ നടക്കും. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, അഡ്വ.എം.ഒ. ജോർജ് എന്നിവർ പ്രസംഗിക്കും.