അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 6 ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ' കേരളാ ബാങ്ക് യാഥാർത്ഥ്യമാകുമ്പോൾ പ്രതീക്ഷകളും ആശങ്കകളും' എന്ന വിഷയത്തിൽ സംവാദം നടക്കും. എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ കെ.ടി. വർഗീസ് പ്രബന്ധം അവതരിപ്പിക്കും. മൂക്കന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി ഉദ്ഘാടനം ചെയ്യും. വിജ്ഞാനമിത്ര സംവാദവേദി സെക്രട്ടറി പി.ഡി. ജോർജ് അദ്ധ്യക്ഷത വഹിക്കും.