പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ 68-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും ഇന്ന് നടക്കും. 1.30 ന് വാർഷിക സമ്മേളനം മൂൻ ദേശീയ വോളിബാൾ താരവും കസ്റ്റംസ് അസി. കമ്മീഷണറുമായ വി.എ. മെയ്തീൻ നൈന ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ മുഖ്യപ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡന്റ് ബി. ജയപ്രകാശ്, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, ഹെഡ്മിസ്ട്രസ് വി.വി. ബിന്ദു തുടങ്ങിയവർ സംസാരിക്കും. കൈയെഴുത്ത് മാസിക പറവൂർ സബ് ഇൻസ്പെക്ടർ അഗസ്റ്റിൻ വർഗ്ഗീസ് പ്രകാശിപ്പിക്കും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിക്കും. പൂർവ അദ്ധ്യാപക സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രഅയപ്പും നടക്കും.