പറവൂർ : കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർത്തൃദിനവും ഇന്ന് നടക്കും. വൈകിട്ട് 4.30ന് വാർഷികാഘോഷവും യാത്രഅയപ്പ് സമ്മേളനവും ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ അഡ്വ. കെ. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയായിരിക്കും. ഹെഡ്മിസ്ട്രസ് ബി. മിഞ്ചു, പി.ടി.എ പ്രസിഡന്റ് പി.വി. സുനിൽകുമാർ, ഡി.ഡി. സഭ സെക്രട്ടറി സി.കെ. ബോസ്, ജസ്റ്റിൻ തച്ചിലത്ത്, പി. ജയശ്രീ, കലാ പ്രതാപൻ, പി.ആർ. രേഖ, പാർവതി ടി. പ്രതാപൻ തുടങ്ങിയവർ സംസാരിക്കും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കലാ - കായിക താരങ്ങളെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ.