പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേത്തണൽ മെഡിക്കൽ സംഘം നാളെ (ശനി​) പറവൂരിലെ കുറമ്പുത്തുരുത്ത്, തുരുത്തിപ്പുറം, പെരുമ്പടന്ന, കെടാമംഗലം എന്നീ പ്രദേശങ്ങളിലെ അർബുദ രോഗികൾക്കായി ക്യാമ്പ് നടത്തുന്നു. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെ ചേന്ദമംഗലം പാലിയം കനിവ് പാലിയേറ്റീവ് കേന്ദ്രത്തിലാണ് ക്യാമ്പ്. ഡോ. സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം സൗജന്യ മുരുന്നും ചികിത്സയും നൽകും. ഫോൺ: 9447474616.