പറവൂർ : ഡോൺ ബോസ്‌കോ ആശുപത്രിയിൽ സൗജന്യ അഡിനോയ്ഡ് - തൈറോയ്ഡ് രോഗ നിർണയക്യാമ്പ് 23ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലുവരെ നടക്കും. കൂർക്കംവലി, പഠനത്തിലുള്ള ശ്രദ്ധക്കുറവ്, തൈറോയ്ഡ്, തൊണ്ടയിലെ മുഴകൾ എന്നീ രോഗലക്ഷണങ്ങൾക്കുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഇ.എൻ.ടി സർജൻ ഡോ. പ്രശോഭ് സ്റ്റാലിൻ നേതൃത്വത്തിലാണ് ക്യാമ്പ്. അനുബന്ധ പരിശോധനകളും ശസ്ത്രക്രിയകളും ചുരുങ്ങിയ ചെലവിൽ തുടർന്ന് ലഭിക്കും. ഫോൺ 0484 2444875, 2444876.