ഇടപ്പള്ളി: ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര വിഷയത്തിൽ താത്കാലിക ഒഴിവിലേയ്ക്ക് 21ന് രാവിലെ 10 ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഇന്ന് നിശ്ചയിച്ചിരുന്ന അഭിമുഖമാണ് 21 ലേയ്ക്ക് മാറ്റിയത്.