കൊച്ചി: അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിദ്യാഭവൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ കോയമ്പത്തൂർ ഭാരതീയ വിദ്യാഭവൻ ചെയർമാൻ ഡോ.ബി.കെ. കൃഷ്ണരാജ് വാനവരായർ പ്രഭാഷണം നടത്തും.

ഹോസ്പിറ്റൽ റോഡിലെ വിദ്യാഭവനിൽ 19ന് വൈകിട്ട് 4 നാണ് പ്രഭാഷണം. രാഷ്ട്രത്തെ സമ്പുഷ്ടമാക്കാൻ യുവതുടെ ശാക്തീകരണം എന്ന വിഷയത്തിലാണ് പ്രഭാഷണം. അഭിഭാഷകനായ അദ്ദേഹം മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ആശയങ്ങളുടെ പ്രചാരകനാണ്.