പറവൂർ : വാവക്കാട് ശ്രീദേവിസമാജം ശ്രീഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ മഹോത്സവത്തിന് ചെറായി പുരുഷോത്തമൻ തന്ത്രിയുടേയും സി.ആർ. മോഹനൻതന്ത്രിയുടേയും മേൽശാന്തി വി.ജി. ഗോപകുമാർ ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവ ദിനങ്ങളിൽ ഉഷസ്‌പൂജ, ഗണപതിഹോമം, വിശേഷാൽപൂജ, എഴുന്നള്ളിപ്പ്, ദീപക്കാഴ്ച, നിറമാല, എഴുന്നള്ളിപ്പ് എന്നിവ നടക്കും. 19ന് രാത്രി എട്ടരയ്ക്ക് ചാക്യാർകൂത്ത്. 20 ന് രാവിലെ നാരായണീയ പാരായണം, വൈകിട്ട് ഏഴിന് താലം എഴുന്നള്ളിപ്പ്, പുഷ്പാഭിഷേകം.
മഹോത്സവ ദിനമായ 21ന് രാവിലെ ഒമ്പതിന് ശ്രീബലി, പതിനൊന്നിന് നവകലശാഭിഷേകം, വൈകിട്ട് നാലരയ്ക്ക് പകൽപ്പൂരം, ഏഴിന് ദീപക്കാഴ്ച, കലംപൂജ, രാത്രി ഒമ്പതിന് ഗാനമേള, പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.