പറവൂർ : ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.. മഹോത്സവ ദിനങ്ങളിൽ നിർമ്മാല്യദർശനം, അഭിഷേകം, പുരാണപാരായണം, നാരായണീയം, ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് കാഴ്ചശ്രീബലി, രാത്രി വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. 17ന് വൈകിട്ട് ഏഴിന് കുറത്തിയാട്ടം, 18ന് വൈകിട്ട് ആറിന് തിരുവാതിരകളി, ഏഴിന് നൃത്തസന്ധ്യ, 19ന് വൈകിട്ട് അഞ്ചരയ്ക്ക് നൃത്തനൃത്യങ്ങൾ, ഏഴിന് ഭക്തിഗാനലയം, 20ന് വൈകിട്ട് ആറിന് സംഗീതക്കച്ചേരി, ആറരയ്ക്ക് ഭക്തിപ്രഭാഷണം, രാത്രി എട്ടരയ്ക്ക് ഭക്തിഗാനാമൃതം, 21ന് വൈകിട്ട് ആറിന് ഭജൻസന്ധ്യ, ഏഴരയ്ക്ക് ചാക്യാർകൂത്ത്, 22ന് വൈകിട്ട് ഏഴിന് സംഗീതക്കച്ചേരി. 23ന് രാവിലെ പത്തിന് ഉത്സവബലി, ഉച്ചയ്ക്ക് പന്ത്രണ്ടിന് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് കഥകളി - രുക്മിണി സ്വയംവരം. വലിയവിളക്ക് മഹോത്സവദിമായ 24ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, എട്ടിന് സേവ, പന്ത്രണ്ടിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 25ന് രാവിലെ പത്തുമുതൽ ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് നാദസ്വരക്കച്ചേരി, ആറരയ്ക്ക് കൊടിയിറക്കൽ തുടർന്ന് ആറാട്ടുപുറപ്പാട്, ഏഴരയ്ക്ക് സമ്പ്രദായ ഭജൻസ്, രാത്രി പത്തിന് ആറാട്ടുവരവ്, പന്ത്രണ്ടരയ്ക്ക് നൃത്തകാണിക്കയോടെ സമാപിക്കും.