kufos
കുഫോസിൽ രണ്ട് ദിവസത്തെ സംരംഭത്വ പരിശീലന പരിപാടി വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഫിഷറീസ്, ഭക്ഷ്യസംസ്‌കരണം, ബേക്കറി ഉത്പന്ന നിർമ്മാണം എന്നീ മേഖലകളിലെ സംരംഭകത്വ പരിശീലനപരിപാടി കുഫോസ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുത്ത 50 സംരംഭകരാണ് രണ്ട് ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. മത്സ്യസമുദ്ര ഭക്ഷ്യസംസ്‌കരണ കയറ്റുമതി രംഗത്ത് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങളാണ് പരിശീലന പരിപാടിയിൽ നൽകുന്നത്. കുഫോസ് ഗവേഷണവിഭാഗം ഡയറക്ടർ ഡോ.ടി.വി. ശങ്കർ, സംരംഭകത്വ പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. സുരേഷ് മല്യ എന്നിവർ സംസാരിച്ചു.