mpv
പുത്തൻകുരിശ് പഞ്ചായത്തിൽ നടന്ന മുൻ ജന പ്രതിനിധികളുടെ സംഗമം മുൻ എം.എൽ.എ എം.പി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഭൂത ഭരണകാലത്തിന്റെ ഓർമ പുതുക്കി വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന്റെ 66ാം വാർഷികത്തിൽ മുൻ ജനപ്രതിനിധികളുടെ സംഗമം നടത്തി. തുടങ്ങിയവരാണ് സംഗമത്തിൽ ഒത്തുചേർന്നത്.

മുൻ എം.എൽ.എ എം.പി. വർഗീസ് സംഗമം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ പി.വി. പൗലോസ്, രമാ സാജു, ടി.ജി. കൃഷ്ണൻ നായർ, നിഷ കണ്ണൻ, തങ്കമ്മ ജോർജ്, ബെഞ്ചമിൻ പോൾ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അംബികാ നന്ദനൻ അദ്ധ്യക്ഷയായി.

സ്​റ്റാൻഡിംഗ്കമ്മി​റ്റി ചെയർമാൻമാരായ ടി.കെ. പോൾ, സോഫി ഐസക്, കെ.പി. വിശാഖ്, മെമ്പർമാരായ ലീന മാത്യു, അശോക് കുമാർ, പ്രീതി കൃഷ്ണകുമാർ, ഓമന ഷൺമുഖൻ, എം.കെ. രവി, ലിസി സ്ലീബ, അബ്ദുൾ ബഷീർ, ബീന കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.