12
പ്ലാന്റെ

തൃക്കാക്കര : ഐ.ടി ഹബ്ബായ കാക്കനാട് ഇൻഫോപാർക്കിൽ ഒരി​റ്റു വെള്ളമി​ല്ല. ജലത്തിന്റെ ലഭ്യത ഇൻഫോപാർക്കിലെ പല കമ്പനികളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു.രണ്ടും മൂന്നും ഷി​ഫ്റ്റുകളിലായി ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികളാണ് ഏറെയും.കുടിക്കുവാനും പ്രാഥമിക ആവശ്യങ്ങൾക്കുമായി വെളളമില്ലാത്തതിനാൽ ചില കമ്പനികൾ ജീവനക്കാർക്ക് അവധി കൊടുത്തു. . ചില കമ്പനികൾ ജീവനക്കാർക്ക് വേണ്ടി​ പ്രദേശത്തെ സ്റ്റാർ ഹോട്ടലുകളി​ൽതാത്ക്കാലികമായി മുറിയെടുത്തു.ചില കമ്പനികളുടെ പ്രവർത്തനം താത്ക്കാലികമായി ഇവിടെനിന്നും മാറ്റി​.ദിവസേന 20 ലക്ഷം ലിറ്റർ വെളളം ഇൻഫോപാർക്കിൽ ആവശ്യമുണ്ട് . കടമ്പ്രയാറിൽ നിന്നും വെളളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് ഇൻഫോപാർക്കിൽ ഉപയോഗിക്കുന്നത്.എന്നാൽ ഒരാഴ്ചയായി കടമ്പ്രയാറിലെ വെളളത്തിൽ ഉപ്പിന്റെ അംശം കൂടി. ഓപ്പറേഷൻ പ്യുവർ വാട്ടർ പദ്ധതി പ്രകാരം ടാങ്കറിലെ വെളളത്തിന്റെ ലഭ്യത കുറഞ്ഞത് ടെക്കികൾക്ക് പാരയായി.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 250 ൽ പരം ഐ .ടി കമ്പനികളിലായി 40000 ജീവനക്കാർ ഇൻഫോപാർക്കി​ൽ ജോലി​ ചെയ്യുന്നു.


ഓപ്പറേഷൻ പ്യുവർ വാട്ടർ പാരയായി​


കഴിഞ്ഞ 14 നായിരുന്നു പാറമടകളും കിണറുകളുടമക്കമുള്ള ജലസ്രോതസ്സുകളിൽ നിന്നും ശേഖരിക്കുന്ന ശുദ്ധീകരിക്കാത്ത ജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതു തടയാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ചത്.കെ.ബി.ഗണേഷ് കുമാർ എംഎൽഎ അദ്ധ്യക്ഷനായ നിയമസഭാസമിതിയാണ് തീരുമാനമെടുത്തത്.ടാങ്കർ ലോറികൾക്ക് ആവശ്യമായ വെള്ളം ആലുവയിലും മരടിലും മാത്രമേ എടുക്കാനാവു..


# രണ്ടുദിവസത്തിനകം പ്രശനം പരിഹരിക്കും


ഇൻഫോപാർക്കിലെ കുടിവെള്ള പ്രശ്നം രണ്ടുദിവസത്തിനകം പ്രശനം പരിഹരിക്കുമെന്ന് ഇൻഫോപാർക്ക് സി.ഇ.ഓ ഋഷികേശ് നായർ പറഞ്ഞു.ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.പ്രശ്നം രണ്ടുദിവസത്തിനകം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി

കടമ്പ്രയാറിലെ വെളളത്തിൽ ഉപ്പിന്റെ അംശംകൂടി.

വെളളം പമ്പ് ചെയ്യുന്നത് താത് ക്കാലികമായി നിർത്തി

ടാങ്കറിലെ വെളളത്തിന്റെ ലഭ്യത കുറഞ്ഞു