കൂത്താട്ടുകുളം: കൂത്താട്ടുകുളം -പാലാ റൂട്ടിൽ പെരുംകുറ്റിയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പ്പെട്ടു. പുലർച്ചെ നാലു മണിയോടെ കർണാടകയിൽ നിന്നുള്ള 12 അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സന്ദീപ് .ബി.എസ്(22), കിരൺകുമാർ (23) എന്നിവരുടെ നില ഗുരുതരമാണ് .അപകടത്തിൽ പെട്ടവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി .ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.