പറവൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പറവൂർ ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. ജയിൻകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജയൻ കെ. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡൈന്യൂസ് തോമസ്, വി.എസ്. രാജേഷ്, പി.ജി. നാരായണൻ, കെ.പി. മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ബി. ദേവരാജ് (പ്രസിഡന്റ്), കെ.വി. മനോജ് (സെക്രട്ടറി), വി.എൻ. ഷീബ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.