കൊച്ചി: കൊച്ചി നഗരസഭ 50ാം ഡിവിഷനിൽ പണികഴിപ്പിച്ച ഗാന്ധിസ്‌ക്വയർ മിനി പാർക്ക് ആൻഡ് ഓപ്പൺ തിയേറ്റർ ഇന്നു രാവിലെ 11.30 ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്‌ഘാടനം ചെയ്യും. മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷയാകും. പി.ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.എം. ഹാരിസ്, ഗ്രേസി ജോസഫ്, പ്രതിഭാ അൻസാരി, ഡോ. പൂർണിമ നാരായൺ, പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, കൗൺസിലർമാരായ എ.ബി. സാബു, പി.എസ്. ഷൈൻ, റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി റോയി തെക്കൻ, അഡ്വ.കെ.ഡി. വിൻസെന്റ് എന്നിവർ സംസാരിക്കും. കൗൺസിലർ വി.പി.ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ആർ.എസ്.അനു നന്ദിയും പറയും. രാത്രി ഏഴിന് കേരള പൊലീസ് ടീമിന്റെ ഗാനമേള.