മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫ് 26ന് സംഘടിപ്പിച്ചിട്ടുള്ള മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ജാഥകളുടെ ഉദ്ഘാടനം ഇന്ന് നടക്കും.മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിൽ വൈകിട്ട് 5ന് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം നിർവ്വഹിക്കും. എം.സ്വരാജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു എന്നിവർ നയിക്കുന്ന ജാഥകൾ 18 മുതൽ 20 വരെ ജില്ലയുടെ വിവിധയിടങ്ങളിൽ പര്യടനം നടത്തും.