കാലടി: വരൾച്ച രൂക്ഷമായിട്ടും ഇറിഗേഷൻ പമ്പിംഗ് ആരംഭിക്കാത്തതിലും ഉദ്യോഗസ്ഥരുടെ അലംഭാവത്തിലും പ്രതിഷേധിച്ച് ശ്രീമൂലനഗരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ.പി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ്, കെ.സി. മാർട്ടിൻ, പി.കെ. സിറാജ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ലിൻറ്റോ പി.ആന്റു, മഞ്ജു നവാസ്, ബൈജു കൈത്തോട്ടുങ്ങൽ, സിന്ധു പാറപ്പുറം, ഷേർളി സോണി, വി.എം.ഷംസുദ്ദീൻ, വിപിൻദാസ്, വർഗീസ് അരീക്കൽ, ഷെമീർ അബ്ദു തുടങ്ങിയവർ പങ്കെടുത്തു.