കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി എറണാകുളം സെൻട്രൽ ഡിവിഷൻ വാർഡ് കമ്മിറ്റിയിൽ മാലിന്യം വേർതിരിച്ചുനൽകുന്നതിനുള്ള സൗജന്യ പച്ച , നീല ബക്കറ്റുകളുടെ വിതരണം കൗൺസിലർ സുധാ ദിലീപ് നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ രജീവ്കുമാർ, ഡോ. സുകുമാരൻ, ഗോപിനാഥ കമ്മത്ത്, എം.എസ്. ദിലീപ്കുമാർ, രാജു മൈക്കിൾ, വിശ്വനാഥ കമ്മത്ത്, ഏലൂർ ഗോപിനാഥ്, ലിറ്റിൽ രാജീവ് എന്നിവർ സംസാരിച്ചു.