കാലടി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മാണിക്കമംഗലത്ത് ഭരണഘടന സംരക്ഷണ തൊഴിലാളി സായാഹ്ന പ്രതിഷേധ കൂട്ടായ്മ നടത്തി. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന സദസ് അഡ്വ. എം.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എ. ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി.പൗലോസ്, സി.ബി. രാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി, പി.എൻ. അനിൽകുമാർ, എം.ടി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.