കിഴക്കമ്പലം: പഴങ്ങനാട്ടിൽ തെരുവുനായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. പുതുവ റാഫേലിന്റെ 8 ആടുകളെയാണ് കടിച്ചു കൊന്നത്. ഇന്നലെ രാവിലെയാണ് ആടുകളെ കഴുത്തിനു മുറിവേ​റ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ മതിലിനുള്ളിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് നായ്ക്കൾ കടിച്ചു കീറിയത്. നായ ശല്യമേറിയതിനാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ പ​റ്റാത്ത സ്ഥിതിയാണ്. റോഡുകളിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൂട്ടം ഇരു ചക്രവാഹനങ്ങളുടെ പുറകെ ഓടി വാഹന യാത്രക്കാരെ ആക്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.