hc

കൊച്ചി: കേരളത്തിൽ എത്ര ലഹരിമുക്തി​ കേന്ദ്രങ്ങളുണ്ടെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കേന്ദ്രങ്ങളുണ്ടോ എന്നും അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.

ലഹരി മരുന്നുകളുടെ ഉപയോഗം കൂടുന്നത് ചൂണ്ടിക്കാട്ടി മുൻ എസ്.പി എൻ.രാമചന്ദ്രൻ ഹൈക്കോടതിക്ക് എഴുതിയ കത്തും 'സ്വൈര ജീവിതം തകർക്കരുതെന്ന' തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖപ്രസംഗവും പരിഗണിച്ച് സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദ്ദേശിച്ചത്.

സംസ്ഥാനത്തെ യുവജനങ്ങളിൽ 31.8 ശതമാനം ലഹരിമരുന്ന്, മദ്യം, സി​ഗരറ്റ് ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കുന്നുണ്ടെന്ന സർവേ റിപ്പോർട്ട് നേരത്തെ പൊലീസ് ഹൈക്കോടതിയിൽ നൽകിയിരുന്നു.