sudhee
ശ്രീ സുധീന്ദ്ര കോളേജ് ഒഫ് നഴ്‌സിംഗിലെ ബിരുദ ദാനം രാജഗിരി ഹോസ്പിറ്റൽ ചീഫ് ഫിനാൻസ് ഡയറക്ടർ ഫാ. ജോസ് അലക്‌സ് ഒരുത്തായപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജുനൈദ് റഹ്മാൻ, രത്‌നാകര ഷേണായി, സിസ്റ്റർ തെൽമ, ഡോ.എം സിന്ധുദേവി എന്നിവർ സമീപം.

കൊച്ചി: ശ്രീസുധീന്ദ്ര കോളേജ് ഒഫ് നഴ്‌സിംഗിലെ അഞ്ചാമത് ബി.എസ്.സി നഴ്‌സിംഗ് ബാച്ചിന്റെ ബിരുദദാനം രാജഗിരി ഹോസ്പിറ്റൽ ചീഫ് ഫിനാൻസ് ഡയറക്ടർ ഫാ. ജോസ് അലക്‌സ് ഒരുത്തായപ്പിള്ളി നിർവഹിച്ചു.

ദീപം തെളിയിക്കൽ കുസുമഗിരി മെന്റൽ ഹെൽത്ത് സെന്റർ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ തെൽമ നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ് രത്‌നാകര ഷേണായി, മെഡിക്കൽ ഡയറക്ടർ ഡോ. ജുനൈദ് റഹ്മാൻ, ബോർഡ് ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ സൂപ്രണ്ട് രാമാനന്ദ പൈ, ചീഫ് നഴ്‌സിംഗ് ഓഫീസർ എം.ജി. മണിയമ്മ, കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ഡോ.എം സിന്ധുദേവി തുടങ്ങിയവർ പങ്കെടുത്തു.