കോലഞ്ചേരി: മണ്ണൂർ മുതൽ പോഞ്ഞാശ്ശേരി വരെയുളള ഭാഗത്ത് കിഫ്ബിയുടെ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിനിരുവശവും നിൽക്കുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിവിഷൻ, പെരുമ്പാവൂർ കാര്യാലയത്തിൽ 21ന് രാവിലെ 11.30 ന് പരസ്യമായി ലേലം ചെയ്യും. 20 ന് ഉച്ചകഴിഞ്ഞ് 3 വരെ മുദ്റവച്ച ദർഘാസുകൾ പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്​റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485 2832315.