നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് ഏഴാം വാർഡിൽ വാർഡ് മെമ്പർ ജെർലി കപ്രശേരിയുടെ നേതൃത്വത്തിൽ വീടുകളിലേക്ക് സൗജന്യ തുണിസഞ്ചികൾ നൽകി. വാർഡ് മെമ്പറുടെ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന ഓണറേറിയവും മറ്റ് ചിലരുടെ സാമ്പത്തികസഹായവും ഉപയോഗിച്ചാണ് എല്ലാ വീടുകളിലേക്കും തുണിസഞ്ചികൾ വാങ്ങിയത്. അൻവർ സാദത്ത് എം.എൽ.എ തുണിസഞ്ചി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരള മോഹൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം രാജേഷ് മഠത്തിമൂല, പഞ്ചായത്ത് അംഗങ്ങളായ കെ.എം. അബ്ദുൾ ഖാദർ, ടി.എം. അബ്ദുൾഖാദർ, എം.ജെ. ജോമി, ഷെരീഫ് ഹാജി എന്നിവർ സംസാരിച്ചു.