ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ 28-ാം വാർഷികാഘോഷം ഇന്ന് രാവിലെ മുതൽ സ്‌കൂൾ മെയിൻ കാമ്പസിൽ നടക്കും. രാവിലെ പത്തിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിക്കും. ഗായകൻ മാസ്റ്റർ പി.വി. ശ്രീഹരി മുഖ്യാതിഥിയായിരിക്കും. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഷൈജു മനക്കപ്പടി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.എ. അജിത്ത്, കെ.ജി. സെക്ഷൻ ഹെഡ്മിസ്ട്രസ് ലൈല നവകുമാർ, നൈസ് ജോസഫ് എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.

വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ശ്രീനാരാണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൾ സുരേഷ് എം. വേലായുധൻ റിപ്പോർട്ട് അവതരിപ്പിക്കും. സിനിമാതാരം കുമാരി മീനാക്ഷി മുഖ്യാതിഥിയായിരിക്കും. എസ്.എം.സി ചെയർമാൻ ഷൈജു മനക്കപ്പടി, പി.ടി.എ പ്രസിഡന്റ് എം.എ. അജിത്ത്, എ.എച്ച്. അർഷാദ്, ദിവ്യ സൂസൻ തലക്കവിൽ എന്നിവർ സംസാരിക്കും.