ആലുവ: 2019 നവംബറിൽ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ ഗവ. ഗേൾസ് എച്ച്.എസ് ആലുവ, സെന്റ് ഫ്രാൻസിസ് എച്ച്.എസ് ആലുവ എന്നീ സെന്ററുകളിൽ കെ.ടെറ്റ് പരീക്ഷയെഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ അസൽ പരിശോധന 20 മുതൽ 25 വരെ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. എസ്.എസ്.എൽ.സി, പ്രീഡിഗ്രി/പ്ലസ് ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, കെ.ടെറ്റ് ഹാൾടിക്കറ്റും, ക്വാളിഫൈഡ് ഷീറ്റും പരിശോധനക്കായി ഹാജരാക്കണമെന്ന് ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻ പോൾ അറിയിച്ചു.