കിഴക്കമ്പലം: ജെ.സി.ഐ പള്ളിക്കര, ലീഫ് കുന്നത്തുനാട്, ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്ര ക്രിയ ക്യാമ്പ് നാളെ രാവിലെ 9 മുതൽ 3 വരെ പെരിങ്ങാല ഐ.സി.ടി ഹാളിൽ നടക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി ശ്രീനിജൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശസ്ത്രക്രിയ പൂർണ്ണമായും സൗജന്യമാണ്. താക്കോൽ ദ്വാര ശസ്ത്ര ക്രിയയ്ക്ക് കുറഞ്ഞ നിരക്കും നൽകും.പള്ളിക്കര ജെ.സി.ഐ പ്രസിഡന്റ് ലിജു പള്ളിക്കര, ലീഫ് ചെയർമാൻ നിസ്സാർ ഇബ്രാഹിം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 8086199917,9995322164