വൈപ്പിൻ : കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വനിയമ ഭേദഗതിക്കെതിരെ സാഹോദര്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഏഴുദിവസം നീണ്ടു നിൽക്കുന്ന വ്യത്യസ്ത സമരപരിപാടികൾക്ക് തുടക്കമായി. എടവനക്കാട് ചാത്തങ്ങാട് വടക്കേക്കര സാഹോദര്യനഗറിൽ പ്രതിഷേധ സമരപരിപാടികൾ ചരിത്രകാരനായ കെ.കെ. കൊച്ച് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചിന്തകൻ ഡോ. അമൽ സി രാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര, കെ.കെ. ജമാലുദീൻ, പി.കെ. അബ്ദുൽ റസാക്ക്, ഇ.കെ. അഷറഫ്, ജുമാ മസ്ജിദ് ഇമാം സലിം നദ്‌വി, എം.ആർ. സുദേഷ് എന്നിവർ പ്രസംഗിച്ചു.