വൈപ്പിൻ : സാന്ത്വനചികിത്സാ പരിചരണ പരിപാടിയുടെ ഭാഗമായി എടവനക്കാട് പഞ്ചായത്ത് പാലിയേറ്റീവ് കെയർ പാലിയേറ്റിവ് ദിനാചരണവും രോഗി ബന്ധുസംഗമവും നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ് പാലിയേറ്റിവ് കെയർ രോഗികൾക്ക് ഉപഹാരം സമർപ്പിച്ചു. നടൻ മജീദ്, കെ.ജെ. ആൽബി, സുമ ഗിരീഷ്, സഹകരണ ബാങ്ക് സെക്രട്ടറി സി.എസ്. ഷാജി, ഡോ. പി.ആർ. സുരേഷ്‌കുമാർ, എച്ച്.ഐ ജോസ് ഡി ജെ ജസ്റ്റിൻ, ഷിജി ജോസഫ് എന്നിവർ പ്രസംഗിച്ചു.