light
highmast light

തൃപ്പൂണിത്തുറ: ഗതാഗതത്തി​രക്കേറിയ പുത്തൻകാവ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു.അപകട മുനമ്പായി പുത്തൻകാവ് ജംഗ്ഷൻ. പുത്തൻകാവ് ക്ഷേത്രം,കോളേജ് ,സ്കൂൾ, ആശുപത്രി, തുടങ്ങിയവ പ്രവർത്തിക്കുന്നതിനാൽ വൈക്കം റോഡിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണിത്.കൂടാതെ കോട്ടയം ഭാഗത്തു നിന്നുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഈ ജംഗ്ഷനിലെത്തിയാണ് എറണാകുളത്തേയ്ക്ക് പോകുന്നത്. രാത്രിയായാൽ വെളിച്ചമില്ലാത്തതിനാൽ എപ്പോഴും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണെന്ന് സമീപത്തെ ഓട്ടോസ്റ്റാൻഡി​ലെ തൊഴിലാളികൾ പറഞ്ഞു. ലൈറ്റ് തെളിയുന്നില്ലെന്ന വിവരം പഞ്ചായത്ത് അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.

അറ്റകുറ്റപ്പണി ചെയുന്നവരുടെ കരാർ കാലാവധി തീർന്നതാണ് കാരണമെന്ന് അധി​കൃതർ പറഞ്ഞു