വൈപ്പിൻ : പ്ലാസ്റ്റിക് നിർമാർജന പ്രചരണത്തിന്റെ ഭാഗമായി മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധന പ്രവർത്തകസംഘത്തിന്റെ ആഭിമുഖ്യത്തിൽ മുനമ്പം ഹാർബറിൽ തുണിസഞ്ചി വിതരണം നടത്തി. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുധാസ് തായാട്ട് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ്, പി.പി. ഗിരീഷ്, കെ.എസ്. ജീവൻ, സി.സി. പ്രസന്നൻ, സി.എസ്. ശൂലപാണി, കെ.കെ. മണി, സി.എ. സുജോയ് എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി കെ.ബി. രാജീവ് സ്വാഗതവും ട്രഷറർ പി ബി സാംബൻ നന്ദിയും പറഞ്ഞു.