home-care
കെയർ ഹോം പദ്ധതി പ്രകാരം പ്രളയബാധിതർക്കായി കുന്നുകര സർവീസ് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ഒൻപതാമത്തെ വീടിന് ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാർ തറക്കല്ലിടുന്നു

നെടുമ്പാശേരി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർഹോം പദ്ധതി പ്രകാരം കുന്നുകര സർവീസ് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ഒൻപതാമത്തെ വീടിന് ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാർ തറക്കല്ലിട്ടു.
അടുവാശേരി മലായിക്കുന്ന് തച്ചപ്പിള്ളി ശേഖരനാണ് വീട് നിർമ്മിച്ച് നൽകുന്നത്. ബാങ്ക് ബോർഡ് അംഗങ്ങളായ എസ്. ബിജു , സി.കെ. കാസിം, പി.പി. വർഗീസ്, എം.എസ്. സുധീർ, കെ.സി. ജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഷിജി ജോഷി എന്നിവർ സംസാരിച്ചു. കുന്നുകര സർവീസ് സഹകരണ ബാങ്ക് പദ്ധതിപ്രകാരം ഇതിനകം ഏഴ് വീടുകൾ നിർമ്മിച്ച് താക്കോൽ കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിലും ജില്ലയിൽ നിർമ്മിക്കുന്ന 78 വീടുകളിൽ ഏഴ് വീടുകളുടെ കൂടി നിർമ്മാണ ചുമതല കുന്നുകര സഹകരണബാങ്കിനാണ്.