abu-thahir-
മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ ഹോട്ടലിൽ നിന്നും ഫോൺ കവർന്ന കേസിൽ പൊലിസ് പിടിയിലായ അബു താഹിർ ,അബ്ദുൾ ഖാദർ.

മൂവാറ്റുപുഴ:ഹോട്ടൽ നിന്നും മൊബൈൽ ഫോൺ കവർന്ന കേസിൽ യുവാക്കൾ പൊലീസ് പിടിയിൽ.കോയമ്പത്തൂർ സ്വദേശികളായ അബു താഹിർ (24),അബ്ദുൾ ഖാദർ (30) എന്നിവരെയാണ് പിടികൂടിയത്.ഇന്നലെ രാവിലെ 10.30ന് വാഴപ്പിള്ളിയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ ഹോട്ടലിന്റെ കൗണ്ടറിൽ സൂക്ഷിച്ച ആപ്പിൾ കമ്പനിയുടെ ഐ ഫോൺ കവർന്ന ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഹോട്ടൽ ഉടമ നൽകിയ പരാതിയെ തുടർന്ന് എസ്ഐ പി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു.