ഫോർട്ട് കൊച്ചി: ഗേറ്റ് ചെക്കർമാരെ പിൻവലിച്ചതോടെ ബോട്ട് ജെട്ടികളിൽ സംഘർഷം.ഫോർട്ടുകൊച്ചിയിൽ ഇന്നലെ ബോട്ടിൽ കയറുന്ന യാത്രക്കാരെ ജീവനക്കാർക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സർവീസുകളുടെഎണ്ണം വെട്ടിക്കുറച്ചതിനു പുറമേ ബോട്ടിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റി വിടേണ്ട ചെക്കർമാർ ഇല്ലാതായതോടെ പ്രശ്നം രൂക്ഷമായി. ഇന്നലെ ഉച്ചക്ക് ടിക്കറ്റ് കൊടുത്തതിനു ശേഷം ബോട്ട് എത്തിയില്ല. അടുത്ത ഷെഡ്യൂളിൽ എത്തിയ ബോട്ടിൽ ടിക്കറ്റ് എടുത്തവരും എടുക്കാത്തവരും ഇടിച്ച് കയറി. തുടർന്ന് യാത്രക്കാരും ജീവനക്കാരും തമ്മിൽ ഉന്തും തള്ളുമായി. സർവീസ് നിർത്തിവെച്ചു.ഇതിനെ തുടർന്ന് അഞ്ച് സർവീസ് മുടങ്ങി. . ഒരു ബോട്ടിൽ ഇരുന്നൂറിൽ പരം യാത്രക്കാർ കയറി. ഗേറ്റ് ചെക്കറെ പിൻവലിച്ച നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാംഗം സീനത്ത് ജലഗതാഗത വകുപ്പിന് പരാതി നൽകി. പിഴ യാത്രക്കാരിൽ നിന്ന് ഈടാക്കി ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകിയതിനെ തുടർന്നാണ് സർവീസ് തുടങ്ങിയത് .