മൂവാറ്റുപുഴ: ഇ.ഇ.സി മാർക്കറ്റിനു സമീപത്കോഴി കടയിൽ നിന്നും പണവുമായി ഇതര സംസ്ഥാന തൊഴിലാളി കടന്നതായി പൊലീസി​ൽ പരാതി. കഴിഞ്ഞ ശനിയാഴ്ച മേശയ്ക്കുള്ളിലെ 20,000 രൂപയും ഇറച്ചി വിറ്റ വകയിൽ പിരിച്ചെടുത്ത 11,000ത്തോളം രൂപയുമായാണ് കടന്നു കളഞ്ഞത്. പണമെടുക്കുന്ന സി.സി.ടി.വി കാമറ ദൃശ്യങ്ങൾ കി​ട്ടി​യിട്ടുണ്ട്.