ebin
എബിൻ മൂത്തേടം

കൊച്ചി: ആസ്ട്രലിയയിലെ ക്യൂൻസ് ലാൻഡ് പൊലീസ് സർവീസിൽ കോലഞ്ചേരി സ്വദേശിക്ക് നിയമനം ലഭിച്ചു. മൂത്തേടത്ത് എം.പി. യോയാക്കിന്റെയും ജെസിയുടെയും മകൻ എബിൻ മൂത്തേടമാണ് നിയമനം നേടിയത്.

പൂനൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിൽ ബിരുദവും മൈക്രോസോഫ്റ്റ് കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷം ആസ്‌ട്രേലിയൻ ടെലികോം കമ്പനിയായ ടെലിസ്ട്രയിൽ സേവനം ചെയ്യുമ്പോഴാണ് പൊലീസിൽ നിയമനം ലഭിച്ചത്. ഓൺലൈൻ പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ എന്നിവ കടന്നാണ് എബിൻ തിരഞ്ഞെടുക്കപ്പെട്ടത്. അവസാന വിജയികളായ 80 പേരിൽ 5 ഇന്ത്യാക്കാരിൽ ഏക മലയാളിയാളിയാണ്.
പരിശീലനത്തിനുശേഷം ഗോൾഡ് കോസ്റ്റ് പൊലീസ് കമാന്റിലാണ് നിയമനം ലഭിച്ചത്. ഭാര്യ ഷെനൽ ഡെന്നീസ് മെൽബൺ സ്വദേശിയാണ്.
അച്ഛൻ യോയാക്ക് ബി.എസ്.എൻ.എൽ. മുൻ ഡെപ്യൂട്ടി ജനറൽ മാനേജരും അമ്മ കെ.എസ്.ഇ.ബി. മുൻ അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമാണ്. കടവന്ത്ര പനോരമ റസിഡന്റ്‌സി നഗറിൽ താമസം.
സഹോദരൻ സിബിൻ ദുബായിൽ ഗ്രാഫിക്‌സ് ഡിസൈനറാണ്.