കൊച്ചി: മഹാകവി കുമാരനാശാന്റെ കവിതകൾ കേരളീയ നവോത്ഥാനത്തിന് ശക്തമായ സ്വാധീനം ചെലുത്തിയെന്ന് എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി ഇ.കെ.മുരളീധരൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം കലൂർ ശാഖയും ചതയോപഹാര ഗുരുദേവ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ആശാൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാഭൂരിപക്ഷം വരുന്ന അടിമകളായ ഒരു ജനസഞ്ചയനത്തിന്റെ മോചന മന്ത്രമാണ് ആശാൻ കവിതകൾ. മലയാള ഭാഷയെ ശ്രേഷ്ട ഭാഷാ പദവിയിലേക്ക് ഉയർത്തുന്നതിന് മഹാകവി കുമാരനാശാന്റെ കവിതകളാണ് പ്രചോദനമായത്. അദ്ദേഹം പറഞ്ഞു.
ശാഖായോഗം പ്രസിഡന്റ് പി.ഐ.തമ്പി അദ്ധ്യക്ഷത വഹിച്ചു. ആശാന്റെ സീതക്ക് 100 വയസ് എന്ന വിഷയത്തെ അധികരിച്ച് കെ.കെ.ബോസ് മാമംഗലം പ്രഭാഷണം നടത്തി.
ശ്രീനാരായണ സാംസ്കാരിക സമിതി എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് എം.എൻ മോഹനൻ, ഡൽഹി എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, ടി.എം രഘുവരൻ ചതയോപഹാരം ട്രസ്റ്റ് കൺവീനർ കെ.കെ.പീതാംബരൻ, ശാഖാ യോഗം സെക്രട്ടറി കെ.ആർ തമ്പി എന്നിവർ സംസാരിച്ചു.