കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ 1984-1985 വർഷത്തിൽ എസ് എസ് എൽ സി കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിലേക്ക് ഇൻവെർട്ടർ വാങ്ങി നൽകി. 35 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒരുമിച്ചു ചേർന്ന മധുരിക്കും ഓർമ്മക്കൂട്ടായ്മയുടെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സ്കൂളിന്റെ പരിതാപ അവസ്ഥയെ കുറിച്ച് സംസാരിച്ചിരുന്നു.ഇൻവെർട്ടറിന്റെ് സ്വിച്ചോൺ കർമ്മം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ചടങ്ങിന് വാർഡ് മെമ്പർ ശോഭരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് സി.എസ് രാജലക്ഷ്മി ,മധുരിക്കും ഓർമ്മകൾ ഗ്രൂപ്പ് ചെയർമാൻ പി.എ.സോമൻ, പി.ടി.എ.പ്രതിനിധി കെ.എൻ.ജയചന്ദ്രൻ, എ.ഷാജഹാൻ, ഗണേഷ് കുമർ അജിവാഴയിൽ, ശാന്തൻ തുടങ്ങിയവർ പ്രസംഗിച്ചു.