കൊച്ചി : അഖില ഭാരതീയ നാരായണീയ പ്രചാരസഭയും തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ദേവസ്വവും സംയുക്തമായി നടത്തുന്ന നാരായണീയ പാരായണം 24 ന് തുടങ്ങും. . ഏപ്രിൽ 24 ന് സമാപിക്കും. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഒരുക്കിയ പ്രത്യക പന്തലിലാണ് പാരായണം. ദിവസവും രാവിലെ 8 മുതൽ ഉച്ചതിരിഞ്ഞ് 3 വരെ നടക്കുന്ന പാരായണത്തിൽ വിവിധ സമിതികൾ പങ്കെടുക്കും. .. ഏപ്രിൽ 26 മുതൽ മെയ് 3 വരെ നടക്കുന്ന 14 -ാമത് നാരായണീയ മഹാസത്രത്തിന്റെ മുന്നോടിയായാണ് നാരായണീയ പാരായണം.

പാരായണത്തിന് താൽപര്യമുള്ള നാരായണീയ സമിതികൾക്ക് മാർച്ച് 30 വരെ സത്രം ഓഫീസിൽ രജിസ്റ്റർ ചെയ്യാം . ഫോൺ : 9995591984. ഗുരുവായൂർ ക്ഷേത്രം മുൻശാന്തി മൂക്കന്നൂർ ശ്രീഹരി നമ്പൂതിരിയാണ് മുഖ്യ ആചാര്യൻ ഭാഗവത നാരായണീയ ഉപാസകരും ഗുരുവായൂരപ്പഭക്തരും സംഗമിക്കുന്ന ആത്മീയ ചടങ്ങുകൾക്ക് ഒരു കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. . വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ലളിത എം. നായർ , കലാ ബി നായർ , ജയലക്ഷമി വിജയകുമാർ രാധിക ശശീധരൻ , മാലിനി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.