അങ്കമാലി: തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഷികാഘോഷം 21 ന് ഉച്ചയ്ക്ക് 2ന് സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ നടക്കും. സംസ്‌ക്യത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ. ജോസഫ് കൊടിയൻ അദ്ധ്യക്ഷത വഹിക്കും. സ്‌കൂളിന്റെ സമ്പൂർണ ഹൈടെക് പ്രഖ്യാപനം റോജി എം ജോൺ എം.എൽ.എ നിർവഹിക്കും. വിരമിക്കുന്ന അദ്ധ്യാപകരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ആദരിക്കും.