 
അങ്കമാലി : ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ്) ദേശീയ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് 'ഡി ഇഗ്‌നിറ്റോ 2020' ന് തുടക്കമായി. ടെൽക്ക് എം.ഡി ബി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് കോളേജ് മാനേജർ ഫാ. ജെയിംസ് ചേലപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അനിമേഷൻ, മൾട്ടി മീഡിയ വിദ്യാർത്ഥികൾ മിനിയേച്ചർ ആർട്ട് വർക്കുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി എക്‌സിബിഷനുമുണ്ട്. കോളേജ് ഡയറക്ടർ ഫാ. ജോർജ് പൊട്ടയിൽ, പ്രിൻസിപ്പൽ ഡോ. ഉണ്ണി സി.ജെ, ഫിനാൻസ് ഡയറക്ടർ ഫാ. ലിൻഡോ പുതുപ്പറമ്പിൽ, ഹോസ്റ്റൽ ഡയറക്ടർ ഫാ. വർഗീസ് സ്രാമ്പിക്കൽ, സ്റ്റാഫ് കോ ഓർഡിനേറ്റർമാരായ അസി. പ്രൊഫ. അഭിലാഷ് കെ, അസി. പ്രൊഫ. അമൃത മുളീധരൻനായർ, കോളേജ് യൂണിയൻ ചെയർമാൻ ആദർശ് എ.കെ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ അംജാത് പി ഹുസൈൻ എന്നിവർ സംബന്ധിച്ചു.