അങ്കമാലി : ബ്ലോക്ക് പഞ്ചായത്ത് പാലിശേരി ഹൈസ്‌കൂളിൽ 15 ലക്ഷം രൂപ മുടക്കി പണിയുന്ന ശൗചാലയ സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ നിർവഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. കെ.പി. അയ്യപ്പൻ, ഗ്രേസി റാഫേൽ, റെന്നി ജോസ്, മേരി ആന്റണി, ഉഷ മനോഹരൻ, സുധ. സി, വേലായുധൻ, ഷാജു നെടുവേലി, എ.ഡി. ഫ്രാൻസിസ്, കെ.വി. അജീഷ്, കെ.പി. അശോകൻ എന്നിവർ സംസാരിച്ചു.